April 25, 2024

പറയാതെ വയ്യ ഈ ഡോക്ടർ കലക്ടറെക്കുറിച്ച്: ഒരു ജനതക്കായി രാത്രിയിലും അതിർത്തിയിൽ .

0
Img 20200329 Wa0808.jpg
സി.വി. ഷിബു

കൽപ്പറ്റ: ലോകം മുഴുവൻ വ്യാപിക്കുന്ന മഹാമാരിയുടെ കാലത്ത് ഒരു ഡോക്ടറെ ജില്ലാ കലക്ടർ ആയി ലഭിക്കുക എന്നത് അപൂർവമായ ഭാഗ്യമാണ്.ആദിവാസികളും കർഷകരും കർഷകത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമായി പാവപ്പെട്ട ജനത തിങ്ങിപ്പാർക്കുന്ന വയനാട് ജില്ലയിൽ അഞ്ചു മാസം മുമ്പ് ജില്ലാ കലക്ടർ ആയി ചുമതലയേറ്റ ഡോക്ടർ അദീല അബ്ദുള്ളയാണ് ഈ കൊറോണാ കാലത്ത് വയനാടൻ ജനതയ്ക്ക് ആശ്വാസമാകുന്നത്.
       
         രാജ്യത്തുടനീളം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി ഉണ്ട് . വയനാടിനെ സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് പ്രതിസന്ധി രൂക്ഷമാണ് .തമിഴ്നാട് ,കർണാടകം എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 9 പ്രധാന പാതകളാണ് വയനാട്ടിലേക്ക് ഉള്ളത് .കൂടാതെ കണ്ണൂർ കോഴിക്കോട് ജില്ലകളുമായി വയനാട് ജില്ല അതിർത്തി പങ്കിടുന്നു. അതിനാൽ തന്നെ പ്രതിരോധ നടപടികൾ സങ്കീർണത നിറഞ്ഞതാണ്.
      ഒരു ഡോക്ടർ എന്ന നിലയിൽ ആരോഗ്യമേഖലയിൽ ഉള്ള പ്രവർത്തന പാരമ്പര്യം ആദ്യം മുതൽ  പ്രായോഗികമായ പ്രതിരോധ പ്രവർത്തനങ്ങൾ ആണ് കലക്ടർ തുടക്കംമുതൽ നേതൃത്വം നൽകിയത് . പഴുതടച്ചുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് ആയിരുന്നു ഊന്നൽ നൽകിയിരുന്നത്.
 കർണാടകയിലെ കുടകിൽ കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്നാണ്  വയനാട് ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങളും നടപടികളും ഊർജിതമാക്കി.അന്തർസംസ്ഥാന പാതകളിലെ ഗതാഗതം നിരോധിക്കുകയും ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുകയും ചെയ്തു. തോൽപ്പെട്ടി യിലും മുത്തങ്ങയിലും ബാവലിയിലും എല്ലാം പാതിരാത്രിയിൽ പോലും കലക്ടർ നേരിട്ടെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. 
   തുടർന്ന് രാജ്യമാകെ ലോക്ക്  ഡൗണും  വയനാട്ടിൽ 144 ഉം  പ്രഖ്യാപിച്ചു .ഇതോടെ കർണാടകയിൽ നിന്നും വയനാട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ പ്രശ്നവും സങ്കീർണമായി . മറ്റു ജില്ലകളിലേക്കുള്ള ചരക്ക് ഗതാഗതവും വയനാട് വഴിയാണ് . ഇതും ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും 144 നിലവിൽ വരികയും ചെയ്തിട്ടും കർണാടകയിൽ നിന്നും വയനാട്ടിലേക്ക് വരുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു .മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇളവു നൽകി ജില്ലയിലെത്തിച്ച്  കൊവിഡ് കെയർ  കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ്  ചെയ്തത് വയനാട് ജില്ലയിൽ ഒരു പോസിറ്റീവ് കേസ് പോലും ഉണ്ടാവരുതെന്ന് ആഗ്രഹത്തോടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും കഴിഞ്ഞ 22ന് ദുബായിൽ നിന്നെത്തിയ 48 കാരനായ പ്രവാസിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്  എല്ലാവരിലും നിരാശ ഉണർത്തി. ഇദ്ദേഹം നാട്ടിലെത്തുമ്പോൾ തന്നെ  രോഗബാധയെ കുറിച്ച് സംശയം ഉണ്ടായിരുന്നു .ഒരു പോസിറ്റീവ് കേസ്  കൂടി വയനാട്ടിൽ ഉണ്ടാവാതിരിക്കാൻ ശക്തമായ നിയന്ത്രണങ്ങളുമായാണ് കലക്ടർ മുന്നോട്ടുപോകുന്നത് . ഓരോ ദിവസവും പരിശോധനക്ക് നേതൃത്വം നൽകുന്നു.കോളനികളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വർക്കും ശ്രദ്ധ കൊടുക്കുന്നു.
      അട്ടപ്പാടിയിൽ  മെഡിക്കൽ ഓഫീസറായിരിെക്കെയാണ് ഡോ. അദീല അബ്ദുള്ള  സിവിൽ സർവ്വീസ് നേടി കലക്ടറാവുന്നത്.  ആലപ്പുഴ ജില്ലാ കലക്ടറായിരിെക്കെയാണ് 2019 നവംബറിൽ വയനാട് കലക്ടറായി ചുമതലയേൽക്കുന്നത് . ആദിവാസി ഭൂപ്രശ്നം , പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ, വയനാട് മെഡിക്കൽ
കോളേജ് തുടങ്ങിയവക്ക് പ്രാധാന്യം നൽകി ഉത്തരവാദിത്വങ്ങളിൽ കർമ്മനിരതയായിരിക്കെയാണ്  കൊറോണ വൈറസ് ബാധയെത്തുന്നത്. മാർച്ച് 10 മുതൽ മുഴുവൻ സമയവും കലക്ടർ നേരിട്ട് ഇടപ്പെട്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഞായറാഴ്ച  െൈവകുന്നേരവും മുത്തങ്ങയിൽ കലക്ടർ എത്തി. യാത്രക്കാരെ തടയാനും ചരക്കുവാഹനങ്ങൾക്ക്  പാസ്   നൽകി കടത്തിവിടാനുമാണ് കലക്ടർ അതിർത്തിയിലെത്തിയത് .   
      
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *