March 28, 2024

ദേശീയപാത 766 ൽ 24 മണിക്കൂറും ചരക്ക്ഗതാഗതം : 2010 ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്

0
ദേശീയപാത 766 ൽ 24 മണിക്കൂറും  ചരക്ക്ഗതാഗതം നടത്തുന്നത്   സംബന്ധിച്ച്  2010 ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി ഇപ്പോഴത്തെ  പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നീലഗിരി വയനാട് എൻഎച്ച് &റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത 766 ലൂടെ ചരക്ക് ഗതാഗതം സുഗമമായി നടന്നില്ലെങ്കിൽ മലബാർ മേഖല തന്നെ  സ്തംഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും. ദേശീയപാത 766 ൽ  കോൺവോയ് അടിസ്ഥാനത്തിൽ രാത്രിയിലും ചരക്കുഗതാഗതം നടത്താനുള്ള പദ്ധതി  കേരള കർണാടക സർക്കാരുകൾ  തയ്യാറാക്കണമെന്ന്  സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.എന്നാൽ  രണ്ട് സർക്കാരുകളും ഇതിൽ  തുടർ നടപടികൾ ഒന്നും  സ്വീകരിച്ചില്ല. എൻ.എച്  766 ൽ ചരക്ക് ഗതാഗതത്തിന് ഇപ്പോൾ കർണാടക സർക്കാർ  കൊണ്ടുവന്നിട്ടുള്ള നിയന്ത്രണം സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ്. പഴയ ഉത്തരവ് ചൂണ്ടിക്കാട്ടി കേരള സർക്കാർ  സുപ്രീം കോടതിയെ സമീപിച്ചാൽ  24 മണിക്കൂറും NH 766 ൽ ചരക്ക് ഗതാഗതം സാധ്യമാക്കാനുള്ള  ഉത്തരവ് ലഭിക്കാൻ ഏറെ സാധ്യതയുണ്ട് . കർണാടക സർക്കാർ കേരളാ സർക്കാരുമായി ചർച്ചയ്ക്കുപോലും സന്നദ്ധമാകാത്ത ഈ സാഹചര്യത്തിൽ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി എടുക്കാൻ  ശ്രമിക്കുകയാണ് വേണ്ടത്. ഇത് സംബന്ധിച്ച്ആക്ഷൻ കമ്മിറ്റി കേരള കർണാടക  മുഖ്യമന്ത്രിമാർക്കും  വയനാട് ജില്ലാ കലക്ടർക്കും നിവേദനം നൽകിയിട്ടുണ്ട് . പഴയ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി 24 മണിക്കൂറും NH 766 ൽ ചരക്ക് ഗതാഗതം  സാധ്യമാക്കാൻ കേരള സർക്കാർമുന്നിട്ടിറങ്ങുന്നില്ലെങ്കിൽ ഈ ആവശ്യത്തിനായി സുപ്രീം കോടതിയിൽ പ്രത്യേക ഹർജി ബോധിപ്പിക്കാനും  നിലവിൽ കേസിലെ കക്ഷിയായ  നീലഗിരി വയനാട് എൻ എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *