ചരക്ക് വാഹന പാസ് കൗണ്ടര്‍ മൂന്നിടങ്ങളിൽ തുടങ്ങി
അവശ്യ സാധനങ്ങളുടെ ചരക്ക് നീക്കത്തിനായുള്ള വാഹന പാസുകള്‍ക്ക് തൃശിലേരി, നൂല്‍പ്പുഴ വില്ലേജ് ഓഫീസുകളിലും കളക്‌ട്രേറ്റിലും കൗണ്ടറുകള്‍ തുടങ്ങി. കര്‍ണാടകയിലേക്ക് ബാവലി ചെക്ക് പോസ്റ്റ് വഴി കടന്നു പോകേണ്ട ചരക്ക് വാഹനങ്ങള്‍ തൃശിലേരി വില്ലേജ് ഓഫീസിലും കര്‍ണാടകയിലേക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നു പോകേണ്ട വാഹനങ്ങള്‍ നൂല്‍പ്പുഴ വില്ലേജ് ഓഫീസിലും തമിഴ്‌നാട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ കളക്‌ട്രേറ്റിലെ എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടറില്‍ (എല്‍. സെക്ഷന്‍) നിന്നുമാണ് പാസ് വാങ്ങേണ്ടത്. വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും അസല്‍ തിരിച്ചറിയല്‍ രേഖയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി അതത് കൗണ്ടറുകളില്‍ എത്തി പാസ് വാങ്ങണം.
ട്രൈബല്‍ വകുപ്പിന്റെ ആവശ്യത്തിന് മൂന്ന് വാഹനങ്ങള്‍
ട്രൈബല്‍ വിഭാഗങ്ങളുടെ ഭക്ഷ്യ, ആശുപത്രി ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഓരോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ കീഴിലും മൂന്ന് വീതം ടാക്‌സി ജീപ്പുകള്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാഹനങ്ങള്‍ നിശ്ചയിച്ച് ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്പറും ജില്ലാ ദുരന്ത നിവാരണ കേന്ദ്രത്തില്‍ എത്തിക്കണമെന്ന് ട്രൈബല്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.





Leave a Reply