September 26, 2026

കൊവിഡ്-19 പ്രതിസന്ധി; പുളിഞ്ഞാൽ പ്രദേശത്ത് കാരുണ്യ സന്ദേശം വിതറി സി പി മൊയ്തീൻഹാജിയും കുടുംബവും

0
IMG-20200330-WA0314.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുളിഞ്ഞാൽ: കൊവിഡ്- 19 വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ പുളിഞ്ഞാൽ പ്രദേശത്തെ കുടുംബങ്ങളുടെ  ദുരിതമകറ്റാൻ ഭക്ഷണക്കിറ്റുകൾ നൽകി സി പി മൊയ്തീൻ ഹാജിയും കുടുംബവും മാതൃകയാവുന്നു.  പ്രയാസം അനുഭവിക്കുന്ന  700 ഓളം   കുടുംബങ്ങൾക്കാണ്  ചയപ്പേരി പോക്കർ ഹാജി സൈനബ ഹജ്ജുമ്മ ചാരിറ്റബിൾ കുടുംബ ട്രസ്റ്റ് എം ഡിയായ സി പി യുടെ നേതൃത്വത്തിൽ  ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത്  കൊവിഡ്-19 ഭീതി കൂടി വന്നതോടെ കൂടുതൽ ദുരിതത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലറും വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റുമായ മൊയ്തീൻഹാജി കാരുണ്യ സന്ദേശവുമായി മുന്നിട്ടിറങ്ങിയത്. വനാട് മുസ്ലിം ഓർഫനേജിൻ്റെ  എക്സികുട്ടീവ് അംഗമായും സി പി പ്രവർത്തിക്കുന്നുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *