October 20, 2026

കിഡ്നി രോഗികൾ യാത്രാ ദുരിതത്തിൽ:

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ല ഗവ: ഹോസ്പിറ്റൽ കൊറോണ രോഗികൾക്കായി മാറ്റിയ സാഹചര്യത്തിൽ
ഡയാലിസ്സിസ് യൂനിറ്റ് പ്രത്യേക വിഭാഗമായി മാനന്തവാടി ഗവ. ഹോസ്പിറ്റലിൽ തന്നെ നടന്നു വരുന്നുണ്ട്.
കൃത്യമായി വിവരം ലഭിക്കാത്ത സാഹചര്യത്തിൽ ചില പോലീസ് അധികാരികൾ വാഹന
പരിശോധനയിൽ  കൂടുതൽ സമയം ചിലവാക്കുന്നത് ഇങ്ങനെയുള്ള രോഗികൾക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ദയവായി ഡയാലിസിസ് ബുക്കുമായി ഡയാലിസ്സ് കേന്ദ്രത്തിലേക്ക് പോകുന്ന രോഗികൾക്ക് അനുവാദം നല്കുന്നതിന് അധികാരികൾ ബന്ധപ്പെട്ടവർക്ക് വേണ്ട നിർദ്ദേശം നല്കണമെന്ന് പാലിയേറ്റീവ് കോ ഓഡിനേഷൻ കമ്മറ്റി ജില്ലാ പ്രസിഡന്റ് അസൈനാർ പനമരം അഭ്യർത്ഥിക്കുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *