April 20, 2024

ബാങ്കുകളിൽ പോകുന്നവരുടെ ശ്രദ്ധക്ക് : എട്ട് കാര്യങ്ങൾ ഓർക്കണം.

0
കോവിഡ് ഭീതിയിലും ജാഗ്രതയോടെ സാമ്പത്തിക മേഖലയുടെ കാവൽഭടൻമാരായി ബാങ്ക് ജീവനക്കാർ

കൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിതീകരിക്കുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്തതോടെ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും കൂടുതൽ ജാഗ്രതയിൽ ആയിരിക്കുകയാണ്. ഒട്ടുമിക്ക സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും എല്ലാം അടഞ്ഞ് കിടക്കുമ്പോൾ സാമ്പത്തിക മേഖലയുടെ നെടുംതൂണായ ബാങ്കിംഗ് സംവിധാനത്തിൽ ജോലി ചെയ്യുന്നവർ കർമനിരതരാണ്.
മുൻകരുതലിൻ്റെ ഭാഗമായി പകുതി ജീവനക്കാരുമായാണ് എല്ലാ ബാങ്ക് ശാഖകളും അവശ്യ സേവനങ്ങൾ നിറവേറ്റുന്നത്.
കോവിഡ് – 19 ൻ്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കിയ ലോക്ക് ഡൗൺ അക്ഷരം പ്രതി നടപ്പാക്കേണ്ടത് ഒരോ പൗരൻ്റെയും ചുമതലയാണ്. ആയതിനാൽ സർക്കാറിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കേണ്ടത് നമ്മുടെ കടമയാണ്. ഇടപാട്കാരുമായി അടുത്ത് ഇടപഴകേണ്ട സാഹചര്യവും, വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവർ വിവിധ ആവശ്യങ്ങൾക്കായി ബാങ്കിലെത്തുന്ന അവസ്ഥയും ചേർന്ന് നിലനിൽക്കുന്ന സങ്കീർണ തൊഴിൽ സാഹചര്യമാണ് ബാങ്കിലുള്ളത്.
ഈ തൊഴിൽ സാഹചര്യത്തിലും രാജ്യത്തെ സാമ്പത്തിക മേഖലയുടെ ഉണർവ്വിനും ആളുകളുടെ പണാവശ്യങ്ങൾ നിറവേറ്റുന്നതിനുമായി അധ്വാനിക്കുന്ന ബാങ്ക് ജീവനക്കാർ രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയുടെ കാവൽ ഭടൻമാരാണ്. വിവിധ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനു വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച DBT ആനുകൂല്യങ്ങൾ അക്കൗണ്ടിൽ വരുന്നതോടെ ബാങ്കിൽ വീണ്ടും തിരക്ക് അനുഭവപ്പെടാം. ആയതിനാൽ ATM കാർഡ്, മറ്റ് ഓൺലൈൻ സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കുകയും പരമാവധി ബാങ്ക് സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു. നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രമേ ജനങ്ങൾ ബാങ്കിലെത്താവൂ .
കോവിഡ് രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാന മായ സാമുഹ്യ അകലം ( Social Distancing) പാലിക്കുക എന്ന സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശം നടപ്പാക്കാനാവശ്യമായ സാഹചര്യം ഉണ്ടാക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ-സന്നദ്ധ പ്രവർത്തകരും ജനങ്ങളെ ബോധവൽക്കരിക്കണം.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൂന്നുമാസത്തെ മൊറട്ടോറിയം അപര്യാപ്തമാകും എന്നതിനാൽ, ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും മൊറട്ടോറിയം കാലയളവിലെ പലിശ പൂർണമായും ഇളവുചെയ്യണമെന്നും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു.
അവശ്യ സേവനമായ ബാങ്കിംഗ് ഇടപാടുകൾ ജനങ്ങൾക്ക് ഉറപ്പു വരുത്തുന്നതിന് ബാങ്ക് ജീവനക്കാരുടെ യാത്രാ സൗകര്യം തടസ്സപ്പെടാതിരിക്കാനും പൊലിസും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി. പി. മുഹമ്മദ് ഇസ്മായിലും പ്രസിഡണ്ട് സി. ജെ. ജോയിയും അഭ്യർത്ഥിച്ചു.



ബാങ്ക് സന്ദർശിക്കുന്ന ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്

1) അത്യാവശ്യമാണെങ്കിൽ മാത്രം ബാങ്ക് ശാഖകൾ സന്ദർശിക്കുക.
2) സാമൂഹിക അകലം സ്വന്തം നിലയിൽ നിർബന്ധമായും പാലിക്കുക.
3) പ്രതിരോധ മാർഗ്ഗങ്ങൾ ഉപയോഗിക്കുക
4) ഉമിനീർ സ്പർശിച്ച നോട്ടുകൾ പ്രചാരത്തിലുള്ളതിനാൽ നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
5) പണം പിൻവലിക്കാനും നിക്ഷേപിക്കാനും ATM, CDM എന്നിവ ഉപയോഗിക്കുക
6) പണമയക്കുന്നതിന് ഓൺലൈൻ ബാങ്കിങ്ങ്, UPI അടിസ്ഥാനമാക്കിയ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ പരമാവധി ഉപയോഗിക്കുക. RTGS, NEFT എന്നിവയും ഉപഭോക്താക്കൾക്ക് സ്വന്തം നിലയിൽ ഓൺലൈനിലൂടെ സുരക്ഷിതമായി ചെയ്യാവുന്നതാണ്.
7) അക്കാണ്ട് ബാലൻസ്, പാസ്ബുക്ക് പതിപ്പിക്കൽ എന്നീ ആവശ്യങ്ങൾക്ക് ബാങ്കിൽ വരേണ്ടതില്ല. പകരം അതാത് ബാങ്കുകളുടെ കസ്റ്റമർകെയർ സർവീസുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
8) അനിവാര്യമായ ഘട്ടത്തിൽ ബാങ്കിൽ വരേണ്ടി വരുന്ന ഇടപാടുകാർ, സ്വന്തം സുരക്ഷിതത്വം മുൻനിർത്തി, ബാങ്കിനകത്തെ വസ്തുവകകളിൽ പരമാവധി സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സ്വന്തമായി പേന കൈയിൽ കരുതണമെന്നും അഭ്യർഥിക്കുന്നു.

ഓൾ ഇന്ത്യാ ബാങ്ക് ഒഫീസേഴ്സ് കോൺഫഡറേഷൻ (AlBOC) വയനാട് ജില്ലാ കമ്മറ്റി  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news