June 13, 2026

പൊരുന്നന്നൂർ, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി ഉൾപ്പെടെ സജ്ജമാക്കി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് 19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തിൽ അവിടെ നടത്തിയിരുന്ന ഓ പി യും കിടത്തി ചികിത്സ സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കുന്നതിന് പൊരുന്നന്നൂർ, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ കാഷ്വാലിറ്റി ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പ്രസവസംബന്ധമായ ആവശ്യങ്ങൾക്കും കുട്ടികളുടെ രോഗ ചികിത്സക്കും ജ്യോതി ആശുപത്രിയിലും കാഷ്വാലിറ്റി സൗകര്യങ്ങളോടുകൂടി ജനറൽ ഒപി സൗകര്യം സെൻറ് വിൻസൻറ്ഗിരി ആശുപത്രിയിലും മെഡിസിൻ വിഭാഗവും അത്യാവശ്യ സർജറിയും സെൻറ് ജോസഫ്സ് ആശുപത്രിയിലും ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.
ജില്ലാ ആശുപത്രിയിൽ നിന്നും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിച്ചു  കൊണ്ടാണ് ആശുപത്രികളിൽ ജനങ്ങൾക്ക് ഈ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് എന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *