April 29, 2024

കേരള പോലീസിന് സല്യൂട്ട് അടിച്ച് ഇതര സംസ്ഥാന ഡ്രൈവർമാർ : അവർക്കൊപ്പം സെൽഫിയെടുത്ത് ജില്ലാ കലക്ടർ

0
Img 20200330 Wa0510.jpg
കൽപ്പറ്റ : കൊറോണക്കാലത്തെ ലോക്സഡൗണിൽ   പലയിടത്ത് കുടുങ്ങിയ ഇതര 

 സംസ്ഥാനങ്ങളിലെ ചരക്കുലോറി െൈഡ്രവർമാർക്ക് എല്ലായിടത്തും ദുരനുഭവങ്ങളായിരുെങ്കിൽ വയനാട്ടിലെത്തിയപ്പോൾ പറയാനുള്ളത് കേരള  പോലീസിനെക്കുറിച്ചുള്ള നന്മകൾ.
 കടന്നുവന്ന വഴികളിൽ നേരിട്ട് പ്രയാസങ്ങൾ ഒരുപാടുണ്ട് പറയാൻ. ചെക്പോസ്റ്റുകളിൽ കുടുങ്ങിയും പല പരിശോധനകൾ കഴിഞ്ഞുമെല്ലാമെത്തിയ ഇവർക്ക് എറെ വിഷമങ്ങൾ വഴിനീളെ നേരിടേണ്ടിവരുന്നുണ്ട്.  

മുത്തങ്ങ 
ചെക്പോസ്റ്റിൽ വയനാട്  കലക്ടർ ഡോ.  അദീല അബ്ദുള്ളയോടാണ്  ഇവർ കാര്യങ്ങൾ   പങ്കുവെച്ചത്.  എന്തെങ്കിലും പ്രയാസമുണ്ടോ എന്ന കളക്ടറുടെ ചോദ്യത്തിന് ഉടൻ വന്നു മറുപടി: “കേരള  പോലീസ്   ഇന്ത്യാമേ… നമ്പർ വൺ ഹേ  , നല്ല പോലീസ് കേരളത്തിലാണ്, അവരെക്കുറിച്ച് പരാതിയില്ലെന്ന് നാല്പത് വർഷമായി ലോ റിയോടിക്കുന്ന ഒരാൾ കളക്ടറോട് പറഞ്ഞു; എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് കലക്ടറും പറഞ്ഞു. . ചരക്കുവാഹനങ്ങൾ അതിർത്തി കടത്തിവിടുന്നതു മായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനാണ് കള കർ മുത്തങ്ങ സന്ദർശിച്ചത്. സൗകര്യങ്ങൾ ലഭ്യമാണോ എന്നും കളക്ടർ അന്വേഷിച്ചു. കർണാ ടകയുടേതുൾപ്പെടെയുള്ള അതിർത്തികളിൽ യാത്രക്കാരോട് പോലീസും മറ്റ് ഉദ്യോഗസ്ഥരും മോശമായി മാറുന്നുവെന്ന് നേരത്തേ പരാതി ഉണ്ടായിരുന്നു. കേരള അതിർത്തിയിൽ മുഖാവരണങ്ങളും മറ്റും മാർക്ക് പോലീസ് നൽകുന്നുണ്ട്.
കലക്ടർ ഇവരോടൊപ്പം എടുത്ത സെൽഫിയും  കേരള പൊലീസിനെ പറ്റി ഇവർ പറയുന്ന വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *