September 25, 2026

കമ്പളക്കാട്ടെ രോഗി പല തവണ സമ്പർക്ക വിലക്ക് ലംഘിച്ചെന്ന് കലക്ടർ: സി.സി.ടി.വി. പരിശോധിക്കും.

0
IMG-20200331-WA0552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കഴിഞ്ഞദിവസം കമ്പളക്കാട് കൊവിഡ്  19 ബാധിച്ച രോഗിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. പല  തവണ ഇദ്ദേഹം സമ്പർക്ക വിലക്ക് ലംഘിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിലും കമ്പളക്കാട് പഴ കടയിലും  സമ്പർക്ക വിലക്ക് സമയത്ത് ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല എന്നാണ് അദ്ദേഹം നൽകിയ വിശദീകരണം .ഇത് സത്യമാണോ എന്ന് അറിയാൻ അദ്ദേഹത്തിൻറെ വീട്ടിലെയും അദ്ദേഹം പോയ ഇടങ്ങളിലേയും സി സി ടിവി കൾ പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.പോലീസ് ജിയോ ഫെൻസിങ് സംവിധാനം ഉപയോഗിച്ചും അദ്ദേഹം സഞ്ചരിച്ച വഴികൾ പരിശോധിക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *