April 20, 2024

ബത്തേരി നഗരത്തിൽ നാളെ മുതൽ ഒരു മാസത്തേക്ക് കടുത്ത നിയന്ത്രണം

0
Img 20200804 Wa0198.jpg
കോവിഡ് 19 വ്യാപകമാകുന്നതിൻ്റെ പശ്ചാത്തലത്തിൽ നാളെ മുതൽ ബത്തേരി പട്ടണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. മഴ കനക്കുന്നതോടെ വൈറസ് വ്യാപനം രൂക്ഷമാകാൻ സാധ്യത ഉണ്ടെന്ന   ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 5 മുതൽ സെപ്തംബർ 5 വരെയാണ് നിയന്ത്രണം. അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടക്കം 9 മണി മുതൽ 5 മണി വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു. കൂടാതെ ഓട്ടോ ടാക്സി വാഹനങ്ങൾ നമ്പർ ക്രമീകരിച്ചായിരിക്കണം നിരത്തിൽ ഇറങ്ങേണ്ടത്. വഴിയോര കച്ചവടങ്ങൾക്ക് പൂർണമായും ഈ കാലയളവിൽ നിരോധനം ഏർപ്പെടുത്തും. പഴം ,പച്ചക്കറി ,മത്സ്യം തുടങ്ങിയവ ഗുഡ്സ് വാഹനങ്ങളിൽ വിൽപ്പന നടത്താൻ പാടില്ല. സ്വകാര്യവാഹനങ്ങൾ ,ബൈക്ക് ,കാറ് ,ജീപ്പ് തുടങ്ങി എല്ലാ വാഹനങ്ങളും മൂന്ന് മണിക്കൂറിൽ കൂടുതൽ ടൗണിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. രാവിലെ മത്സ്യ മാർക്കറ്റിൽ നടക്കുന്ന മൊത്തവ്യാപരം ഒരു മാസത്തേക്ക് നിരോധിക്കും. ബത്തേരി നഗരം ഉൾപ്പെടെ 35 ഡിവിഷനുകളിലും ഈ നിയന്ത്രണങ്ങൾ ബാധകമാണെന്ന് ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.എൽ സാബു പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരുടെയും പൂർണ സഹകരണം പ്രതീക്ഷിക്കുന്നതായും ചെയർമാൻ പറഞ്ഞു. ഇപ്പോൾ കണ്ടയ്ൻമെൻ്റ് സോണായ ബത്തേരിയിൽ കണ്ടയ്ൻമെൻ്റ് പിൻവലിച്ചാലും ഈ നിയന്ത്രണങ്ങൾ സെപ്തംബർ 5 വരെ തുടരും.
        ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *