April 25, 2024

സേവന പാതയിൽ വയനാട് ചുരം സംരക്ഷണ സമിതി

0
 
     ഇന്ന് രാവിലെ ചുരത്തിലെ  രണ്ടാം വളവിന് സമീപം ഗതാഗത തടസ്സം  സൃഷ്ടിച്ച മരം മുറിച്ചു മാറ്റി ആരംഭിച്ച പ്രവർത്തനം തുടർന്ന്   പൊട്ടിക്കൈ ഭാഗത്തെ വീടിന് മുകളിലേക്ക് വീഴാറായ മരവും പുഴയിലെ ഒഴുക്കിനു തടസ്സം സൃഷ്ടിച്ച മരവും  മുറിച്ചു മാറ്റി അതിനു ശേഷം ഇന്നലത്തെ കനത്ത മഴയിൽ അടിവാരം കമ്യുണിറ്റി ഹാളിൻ്റെ മുകളിൽ വീണ മരം മുറിച്ചുമാറ്റുകയും തുടർന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകൻ കൂടിയായ മുനീറിന്റെ വീടിനു ഭീഷണിയായി നിന്നിരുന്ന മരവും മുറിച്ചു മാറ്റി വൈകുന്നേരം 3 മണിയോട് കൂടിയാണ് ഇന്നത്തെ പ്രവർത്തനങ്ങൾ അവസാനിച്ചത്.
  ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, ജനറൽ സെക്രട്ടറി  പി.കെ.സുകുമാരൻ, ട്രഷറർ താജുദീൻ.വി.കെ, ഗ്രാമ പഞ്ചായത്തഗം മുത്തു അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ഷമീർ പന്തൽ, മജീദ് പന്തൽ, ബഷീർ, ഷൗക്കത്ത്, സതീഷ്, സുരേഷ്, ദീപു തുടങ്ങിയവരും പങ്കാളികളായി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *