April 19, 2024

പൊൻ കുഴിയിൽ ദേശീയ പാതയിലെ വെള്ളം ഇറങ്ങി: ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല

0
ബത്തേരി: ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് കയറിയ വെള്ളം ഇറങ്ങി. 
. ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല. 
ദേശീയപാതയിൽ വെള്ളം കയറിയ വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാനത്തേക്ക് എത്തിയ ചരക്കുലോറികളും യാത്രാ വാഹനങ്ങളും  വെള്ളം കയറിയതിനെ തുടർന്ന്  പൊൻകുഴിക്ക് സമീപം ദേശീയപാതയിൽ തന്നെ നിറുത്തിയിട്ടതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്തതാണ്  ഗതാഗതം പുന:സ്ഥാപിക്കാൻ പറ്റാത്തതിന് കാരണം. 
ചരക്ക് ലോറികളും യാത്രാ വാഹനങ്ങളും ഉൾപ്പടെ 35 വാഹനങ്ങളാണ് ദേശീയ പാതയിൽ നിറുത്തിയിട്ടിരിക്കുന്നത്. 
വാഹനങ്ങളുടെ ഡ്രൈവർമാർ സുൽത്താൻ ബത്തേരിയിലാണ് കഴിയുന്നത്. 
ഇവരെ തിരിച്ചെത്തിച്ച് വാഹനങ്ങൾ മാറ്റാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *