April 25, 2024

ഇന്ത്യയിലെ കോവിഡ് വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കി ഫസലുറഹ്മാന്‍ എന്ന വിദ്യാര്‍ത്ഥി

0
Img 20200811 Wa0398.jpg
.
കല്‍പ്പറ്റ: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഒറ്റ സ്‌ക്രീനിലറിയാം. വയനാട് കാവുമന്ദം സ്വദേശിയായ പോക്കകത്ത് യൂസഫ്-ഫൗസിയ ദമ്പതികളുടെ മകന്‍ ഫസലു റഹ്മാന്‍ (17)ആണ് നൂതന സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലാകെയുള്ള കൊവിഡ് ബാധിതരുടെ തത്സമയ സ്ഥിതി വിവരകണക്കുകള്‍ അറിയാനുള്ള വെബ്‌സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. തരിയോട് ഗവ.എച്ച്.എസ്.എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഫസലു റഹ്മാന്‍. ഒറ്റ സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ മാപ്പില്‍ ഏത് സംസ്ഥാനങ്ങളുടെ സ്ഥിതി വിവരങ്ങളാണോ അറിയേണ്ടത് ആ സംസ്ഥാനത്തിനു നേരെ ക്ലിക്ക് ചെയ്താല്‍ നിലവിലുള്ള  കോവിഡ് രോഗ ബാധിതര്‍, രോഗമുക്തി നേടിയവര്‍, കോവിഡ്  മരണം തുടങ്ങിയ ഏറ്റവും പുതിയ  വിവരങ്ങളായിരിക്കും സൈറ്റില്‍ ലഭിക്കുക. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഡാറ്റ അപ്പ്ഡേറ്റ് ചെയ്യുമ്പോള്‍ എ.പി.ഐ. എന്ന പ്രോഗാമിലൂടെ തന്റെ  വെബ്സൈറ്റിലും ഡാറ്റ അപ്പ്ഡേഷന്‍  നടക്കുന്നതില്‍ ഏറ്റവും പുതിയ വിവരങ്ങളായിരിക്കും  ജനങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുന്നതെന്ന് ഫസലു പറയുന്നു. വേേു://ംംം.ളമ്വമഹൗ.ഴമ 
എന്നതാണ് വൈബ്‌സൈറ്റില്‍ യു ആര്‍ എല്‍. ആറ് മാസങ്ങള്‍ക്ക്  മുമ്പ് ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥി ലോകത്തിലെ എല്ലായിടത്തും ഉള്ള  കോവിഡ് ബാധിതരുടെ വിവരങ്ങള്‍ അടങ്ങിയ ഒരു വെബ്സൈറ്റ്  ഉണ്ടാക്കിയതായിട്ടുള്ള വാര്‍ത്ത കാണുകയും അതില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് സ്വന്തമായി ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുവാന്‍ പ്രേരണയായതെന്ന്  ഫസലു റഹ്മാന്‍ പറയുന്നു. രണ്ട് മാസം മുമ്പ് തന്നെ വെബ്സൈറ്റ്  നിര്‍മ്മിക്കുവാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ലാപ്ടോപ്പും കമ്പ്യൂട്ടറും ഒന്നും വീട്ടില്‍ ഇല്ലാത്തതിനാല്‍ ടാബ് ലെറ്റില്‍ ആയിരുന്നു ഓരോ കാര്യങ്ങള്‍ ചെയ്തു വന്നിരുന്നത്. എച്ച്.ടി.എം.എല്‍., സി.എസ്.എസ്., ജെ.എസ്. ജെ.എസ്.ഒ.എന്‍  തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിലൂടെയാണ് വെബ് സൈറ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ അപ് ലോഡ് ചെയ്തു മൂന്നു ദിവസം കൊണ്ട് 40,000 അധികം പേര്‍   ഈ സൈറ്റ് ഉപയോഗിക്കുകയും ചെയ്തു. സെന്‍ട്രല്‍ ഗവണ്‍മെന്റ് കോവിഡ് വിവരങ്ങള്‍  അപ്പ്ഡേറ്റ് ചെയ്യുമ്പോള്‍ തന്നെ എ.പി.ഐ. എന്ന പ്രോഗ്രാം ഉപയോഗിച്ചു തന്റെ വെബ്സൈറ്റിലും തനിയെ അപ്ഡേഷന്‍സ് നടക്കുമെന്നും പൂര്‍ണ്ണമായും സ്വയം നിര്‍മ്മിച്ച ഈ വെബ്സൈറ്റിനു തനിക്ക് എല്ലാവിധ പിന്തുണകളും തന്നത് വീട്ടുകാരും അതുപോലെ തന്റെയും ഉപ്പയുടെയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് ഫസലു വ്യക്തമാക്കുന്നുഇ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *