വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കൽ: വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.
കൽപ്പറ്റ: മേപ്പാടി വിംസ്
മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കും. . സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് സന്ദർശനത്തിന് ഒരു മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വിശ്വനാഥൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിംസ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്
പരിശോധന നടത്തിയത്. ആശുപത്രി സ്ഥിതിചെയ്യുന്നത് പരിസ്ഥിതിലോല പ്രദേശത്താണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി. രവീന്ദ്രന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കൃഷ്ണ കുമാര്‍, ഡോ. ബാബുരാജ്, ഡോ. കെ. സജീഷ് എന്നിവര്‍ക്ക് പുറമെ എഞ്ചിനീയറിംഗ്, അടിസ്ഥാന സൗകര്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുമാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തിയത്. സമിതി മൂന്ന് ആഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഇവർ അറിയിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്
ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താൻ കഴിയുന്ന സ്ഥലത്താണ് ആശുപത്രി ഉള്ളതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ സർക്കാർ ശ്രമങ്ങൾ നടന്നു വരുന്നതിനിടെയാണ് വിംസ് മെഡിക്കൽ കോളേജ് വിട്ടു നൽകാമെന്ന് ഡോക്ടർ ആസാദ് മൂപ്പൻ സന്നദ്ധത അറിയിച്ചത്.ഇതേ തുടർന്നാണ് ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മാസം 13 മുതൽ മൂന്നു ദിവസം വയനാട്ടിൽ തങ്ങി സമിതി പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു.ഇതിനിടെ വൻതുകയ്ക്ക് ആണ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നത് എങ്കിൽ അതിനെ എതിർക്കുമെന്ന് വിവിധ വിവിധ കക്ഷികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
പണം നൽകി ആണോ സൗജന്യമായി ആണോ മെഡിക്കൽകോളേജ് ഏറ്റെടുക്കുന്നത് എന്ന കാര്യത്തിൽ ഇതുവരേയും വ്യക്തത കൈവന്നിട്ടില്ല.
റിപ്പോർട്ട് നാളെയോ മറ്റന്നാളോ സമർപ്പിക്കുമെന്നാണ് സൂചന



Leave a Reply