March 29, 2024

ചുരത്തിൽ വാഹനത്തിൽ നിന്ന് ഗ്യാസ് അടുപ്പുകൾ തെറിച്ചു വീണു: സംരക്ഷണ സമിതി ഉടമസ്ഥരെ കണ്ടെത്തി നൽകി.

0
 വയനാട് ചുരത്തിൽ നിന്ന് കിട്ടിയ ഗ്യാസ് അടുപ്പുകൾ ഉടമസ്ഥർക്ക് ചുരം സംരക്ഷണ സമിതി കൈമാറി. ഉച്ചക്ക് 12 മണിയോടെ വയനാട് ഭാഗത്തേക്ക് പോവുന്ന എയ്സ് വാഹനത്തിൽ നിന്ന് സുമാർ 40 ,000 രൂപ വിലവരുന്ന 7 ഗ്യാസ് അടുപ്പുകൾ അടങ്ങിയ പെട്ടിയാണ്  ചുരം രണ്ടാം വളവിന് സമീപം വാഹനത്തിൽ നിന്ന്തെറിച്ച് വീണത്. സ്ഥലത്തുണ്ടായിരുന്ന അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർ വാഹനത്തെ പിൻതുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സമിതി പ്രവർത്തകർ പെട്ടി  പരിശോദിച്ച് അതിൽ ഉള്ള ഫോൺ നമ്പറിൽ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
കോഴിക്കോടു നിന്നും വയനാട് കൽപ്പറ്റ കീർത്തി വൈറ്റ്മാർട്ട് എന്ന സ്ഥാപനത്തിലേക്ക് ഉള്ള സാധനങ്ങാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വൈകുന്നേരം 6 മണിയോടെ സ്ഥാപന ഉടമ .മുഹമ്മദ് ചുരം  രണ്ടാം  വളവിൽ എത്തി ചേർന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകൻ എം.പി. സലീമിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.
മുൻപും നിരവധി തവണ ചുരം സംരക്ഷണ സമിതി ഇതുപോലെ കിട്ടുന്ന സാധനങ്ങൾ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേൽപ്പിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *