April 26, 2024

അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു

0
Img 20211001 Wa0045.jpg
സുല്‍ത്താന്‍ ബത്തേരി : അന്തരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസ്സൈനാര്‍ നിര്‍വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. വിനയന്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ. ഡോ.ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ഡി.പി.എം. ഡോ. സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി.
 
വയോജനങ്ങളും കോവിഡും എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയസേനനും വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ മീനങ്ങാടി സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. കുഞ്ഞിക്കണ്ണനും വയോജനങ്ങളുടെ ഭക്ഷണ ക്രമീകരണം എന്ന വിഷയ ത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ഡയറ്റീഷ്യന്‍ ജ്യോതി ആര്‍. നാഥും ക്ലാസുകള്‍ അവതരിപ്പിച്ചു.
'ഡിജിറ്റല്‍ സാങ്കേതികവിദ്യാസമത്വം എല്ലാ പ്രായക്കാര്‍ക്കും' എന്നതാണ് ഇപ്രാവശ്യത്തെ വയോജന ദിനാചരണത്തിന്റെ സന്ദേശം. വയോജനങ്ങള്‍ സാങ്കേതിക വിദ്യ പഠിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്ന് ഡി.എം.ഒ പറഞ്ഞു. കോവിഡ് കാലത്ത് വയോജനങ്ങള്‍ വീട്ടില്‍ തന്നെ സുരക്ഷിതരായി കഴിയുകയും ഇതോടൊപ്പം മാനസികവും, ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് പരിശ്രമിക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ ശശി, വയോമിത്രം പ്രസിഡന്റ് ജോണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍, മീനങ്ങാടി സി. എച്ച്. സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. എന്‍. ഗീത, മീനങ്ങാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടി. പി. ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *