സ്വച്ഛതാ രഥ ശുചിത്വ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു


Ad

കൽപ്പറ്റ: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് സ്വച്ഛതാ രഥ ശുചിത്വ യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ മുഴുവന്‍ ഗ്രാമ/നഗര പ്രദേശങ്ങളിലൂടെ ശുചിത്വ മാലിന്യ സംസ്‌കരണ ബോധവല്‍ ക്കരണ സന്ദേശവുമായി ഞായറാഴ്ച്ച വരെ യാത്ര നടത്തും . ചടങ്ങില്‍ ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീലത.വി.കെ, നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഹരി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ജില്ല ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ റഹിം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് സാജിയോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *