July 15, 2026

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്ക്തല മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം..വി .വിജേഷ് അധ്യക്ഷത വഹിച്ചു. അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയ റദ്ദാക്കിയാല്‍ അര്‍ഹരായ കൂടുതല്‍ പേരെ മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെടാന്‍ സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. വൈത്തിരി താലൂക്കില്‍ പുതുതായി 954 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്. ചടങ്ങില്‍ താലൂക്ക് സപ്ലൈഓഫീസര്‍ ആഭ രമേഷ്,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സനോജ് ഒ ജി തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *