August 6, 2026

ശിഹാബ് തങ്ങൾ എക്സലൻസി അവാർഡ് ദാനവും അനുസ്മരണവും നടത്തി

0
IMG-20211002-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വിവിധ മത്സരങ്ങളിലെ വിജയികൾക്കും എസ് എസ് എൽ സി. +2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ്, എം എസ് എഫ് യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അമീൻ നിർവ്വഹിച്ചു.അജിനാസ് പി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ ടി അസിസ് അനുസ്മരണ പ്രഭാഷണം നടത്തി. ഹരിതാ ജില്ലാ സെക്രട്ടറി ഹിബാ ഫാത്തിമ, മുഹമ്മദ് റാഫി , മൈമൂന കെ കെ സി,റംല മുഹമ്മദ്, റാഷിദ് എ, നിസാം ഫൈസാൻ,സിറാജ്,സുബൈർ.തുടങ്ങിയവർ പങ്കെടുത്തു. ഫായിസ് കെ സ്വാഗതവും സുഹൈൽ പി നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *