July 14, 2026

സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാടിന് അഭിമാന നേട്ടം

0
IMG-20211003-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : തൊടുപുഴയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് അഭിമാന നേട്ടം. വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തിൽ, ചരിത്രത്തിൽ ആദ്യമായി വയനാട് മൂന്നാം സ്ഥാനം നേടി. ഒക്ടോബർ 29 മുതൽ പൂനയിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് അമൽജിത്ത്, അനു ദീപ് നമ്പ്യാർ, ക്രിസ്റ്റോം ജോബി, ഡി വിനജോയി, നിയ സെബാസ്റ്റ്യൻ , ഷാംലിൻ ഷറഫ്, ജുനൈദ് എന്നിവർ യോഗ്യത നേടി . യോഗ്യത നേടിയവർക്കുളള പരിശീലനം ഒക്ടോബർ 6 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും. വയനാട് ജില്ലാ ടീമിനെ അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, കോച്ച് രാഹുൽ എന്നിവർ അനുഗമിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *