August 4, 2026

വയനാട് ജില്ലയില്‍ 366 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.51

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (03.10.21) 366 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 674 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.51 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118093 ആയി. 112603 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4668 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3959 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 40, പുൽപ്പള്ളി 32, കൽപ്പറ്റ, മീനങ്ങാടി 26 വീതം, പനമരം 22, മാനന്തവാടി, നൂൽപ്പുഴ 20 വീതം, തൊണ്ടർനാട് 18, അമ്പലവയൽ 16, പൂതാടി, വെള്ളമുണ്ട 15 വീതം, തവിഞ്ഞാൽ 14, മുട്ടിൽ 13, കോട്ടത്തറ, നെൻമേനി 12 വീതം, തിരുനെല്ലി 11, പൊഴുതന 10, ഇടവക, മേപ്പാടി 9 വീതം, വൈത്തിരി 8, മുള്ളൻകൊല്ലി 6, കണിയാമ്പറ്റ 5, തരിയോട് 4, വെങ്ങപ്പള്ളി 2, പടിഞ്ഞാറത്തറ ഒരാൾക്കു മാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
*674 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 28 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 646 പേരുമാണ് രോഗമുക്തരായത്.
*885 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.10.21) പുതുതായി നിരീക്ഷണ ത്തിലായത് 885 പേരാണ്. 617 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14887 പേര്‍. ഇന്ന് പുതുതായി 33 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1950 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 790927 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 787201 എണ്ണത്തിന്റെ ഫലം ലഭിച്ചു. 669108 പേര്‍ നെഗറ്റീവും 118093 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *