യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


Ad
മാനന്തവാടി: ഉത്തർ പ്രദേശിലെ നീതിക്കായി സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഇന്നലെ രാത്രി ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചും എട്ടോളം പേരെ വാഹനം കയറ്റി കൊല ചെയ്യപ്പെട്ടപ്പോൾ അവരുടെ നീതിക്ക് വേണ്ടി പാതിരാത്രി ഓടി എത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ഒരു വർഷക്കാലമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന ഭാരതത്തിൻ്റെ നട്ടെല്ലായ കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. കർഷകർക്കേതിരെയുള്ള കേന്ദ്ര സർക്കാരിൻ്റെ കാടൻ നടപടിയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് കൊണ്ട് കർഷക സമരത്തെ മുന്നിൽ നിന്നും നയിക്കുന്ന കർഷക സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ രക്ത സാക്ഷിത്തം വഹിച്ചവരുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ കോൺഗ്രസിൻ്റെ നട്ടെല്ലായ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാതിപത്യ സംവൃതായങ്ങൾക്ക് എതിരാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ.ബിജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് മുജീബ് കോടിയോടൻ മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.യൂ.ജില്ലാ ജനറൽ സെക്രട്ടറി സുശോഭ് ചെറുകുംഭം,
സി.എച്ച്.സുഹൈർ,റഹീസ് വെള്ളമുണ്ട,സാലിഹ് ഇമിനാണ്ടി,
ഷംസീർ അരണപ്പാറ, പ്രിയേഷ്, റോബിൻ, സിജോ കമ്മന, എൽബിൻ മാത്യൂ, ജിബിൻ മാമ്പള്ളി, അഷ്‌ക്കറലി, അഖിൽ വാഴച്ചാൽ, ശറഫലി ആറുവാൽ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *