ആശുപത്രി ലാബ് പരിശോധനയില്‍ അപാകതയെന്ന് പരാതി


Ad
കല്‍പ്പറ്റ: ആശുപത്രി ലാബ് പരിശോധനയില്‍ അപാകതയെന്ന് പരാതി. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രി ലാബില്‍ നടത്തിയ ലിവര്‍ ഫംങ്ഷന്‍ ടെസ്റ്റ് റിസള്‍ട്ട് തെറ്റായി രേഖപ്പെടുത്തുകയും ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരിശോധനക്ക് വിധേയനായ വാളവയല്‍ സ്വദേശി എം ബി ദിനേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രി ലാബിലെ ഫലത്തില്‍ എസ് ജി ഒ ടി 75, എസ് ജി പി ടി 86 എന്നിങ്ങനെ സാധാരണ നിലയിലും കൂടുതല്‍ കാണുകയും സംശയം തോന്നിയതിനാല്‍ പുറമേയുള്ള രണ്ട് ലാബുകളില്‍ ടെസ്റ്റ് നടത്തുകയും ചെയ്തു. ഇതില്‍ റിസള്‍ട്ട് നോര്‍മലായി കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടു. എന്നാല്‍ റിസള്‍ട്ടില്‍ വേരിയേഷന്‍ വന്നത് ഉപകരണത്തിന്റെ പിഴവാണെന്ന് പറഞ്ഞ് ഡോക്ടറടക്കം കയ്യൊഴിഞ്ഞെന്നും ദിനേഷ് പറഞ്ഞു. ആശുപത്രി പരിശോധനയില്‍ തനിക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി പോലീസ്, ഐ എം എ, ഡി എം ഒ എന്നിവര്‍ക്കും പരാതി നല്‍കി. സുനില്‍ ജോര്‍ജ്, ജോസ് പനമട എന്നിവരും പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *