April 26, 2024

ഏഴാം ദിവസവും ഇന്ധന വില കൊള്ള തുടരുന്നു.

0
Screenshot 20211006 080641.jpg
ഏഴാം ദിവസവും ഇന്ധന വില കൊള്ള തുടരുന്നു.

തിരുവനന്തപുരം: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില വർധിപ്പിച്ച്​ എണ്ണക്കമ്പനികൾ. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന്​ 105 രൂപ കടന്നു. തിരുവനന്തപുരത്ത്​ പെ​ട്രോൾ വില ലിറ്ററിന്​ 105 രൂപ 18 പൈസയും ഡീസലിന് 98 രൂപ 38 പൈസയുമാണ് പുതുക്കിയ വില.
കോഴിക്കോട് പെട്രോളിന്​ ലിറ്ററിന്​ 103.42 രൂപയും ഡീസലിന്​ 96.74 രൂപയുമായി വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോൾ വില 103.12 രൂപയും ഡീസൽ വില 96.42 രൂപയുമായി.
13 ദിവസം കൊണ്ട് ഡീസലിന് 2.97 രൂപയും പെട്രോളിന് 1.77 രൂപയുമാണ് കൂട്ടിയത്. ചൊവ്വാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടിയിരുന്നു. പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്.
സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഒരു ദിവസം കൊണ്ട് ഒന്നര ഡോളർ കൂടി ബ്രെന്‍റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *