മുത്തങ്ങയില്‍ ഗവര്‍ണർ ആനയൂട്ട് നടത്തി


Ad
വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വനം-വന്യജീവി വകുപ്പിന്റെ ആന പരിശീന കേന്ദ്രം സന്ദര്‍ശിക്കുകയും ഇവിടെ ആനയൂട്ട് നടത്തുകയും ചെയ്തു. പരിശീന കേന്ദ്രത്തിലെ കുങ്കിയാനകളായ പഴയ വടക്കനാട് കൊമ്പന്‍ വിക്രം, പിടിയാന സുന്ദരി, കുട്ടിയാനകളായ അമ്മു, ചന്തു എന്നിവയ്ക്കാണ് ഗവര്‍ണര്‍ ആനയൂട്ട് നടത്തിയത്. കരിമ്പ്, പഴം എന്നിവ നല്‍കിയ ഗവര്‍ണറെ ആനകള്‍ അഭിവാദ്യം ചെയ്തു. ഓരോ ആനയുടെയും വയസ്സും പരിശീന കേന്ദ്രത്തിലെത്തിയ കഥയും ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. മുത്തങ്ങയിലെ വനം വകുപ്പിന്റെ സെറാമ്പിയും ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
പാലക്കാട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് വൈല്‍ഡ് ലൈഫ് ഉത്തമന്‍, സി.സി.എഫ് കണ്ണൂര്‍ ഡി. വിനോദ് കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബു, ഡി.എഫ്.ഒ സൗത്ത് ഷജ്‌ന കരീം, ഡി.എഫ്.ഒ നോര്‍ത്ത് രമേഷ് ബിഷ്‌ണോയ് തുടങ്ങിയവര്‍ അനുഗമിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *