April 26, 2024

മുൻഗണനാ റേഷൻ കാർഡ്; അനർഹർക്കെതിരെ നടപടി സ്വീകരിക്കും

0
കൽപ്പറ്റ: അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നതിനെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടപടികൾ കർശനമാക്കി.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരമായിരിക്കും ഇവർക്കെതിരെ നടപടി സ്വീകരിക്കുക. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷൻകാര്‍ തുടങ്ങിയവർ മുൻഗണനാ കാർഡുകൾ കൈവശം വെയ്ക്കാൻ പാടുള്ളല്ല.

ആദായ നികുതി ഒടുക്കുന്നവര്‍, പ്രതിമാസം 25,000 രൂപയ്ക്ക് മുകളിലുളളവര്‍, സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുളളവര്‍ (പട്ടികവര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുളള വീടോ ഫ്‌ളാറ്റോ ഉളളവര്‍, നാല് ചക്ര വാഹനം സ്വന്തമായി ഉളളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗമായി ടാക്‌സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ, സ്വകാര്യ സ്ഥാപന ജോലിയില്‍ നിന്നോ 25,000 രൂപയില്‍ അധികം പ്രതിമാസ വരുമാനം ഉളളവര്‍ തുടങ്ങിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ ഒക്‌ടോബർ 15ന് മുമ്പായി റേഷൻ കാർഡുകൾ സ്വയമേ സറണ്ടർ ചെയ്യേണ്ടതാണ്. സറണ്ടർ ചെയ്യാത്ത റേഷൻ കാർഡുടമകളിൽ നിന്ന് അനര്‍ഹമായി വാങ്ങിയ മുഴുവന്‍ റേഷന്‍ സാധനങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും ഈടാക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജിവനക്കാര്‍, ക്ലാസ് 4 തസ്തികയില്‍ പെന്‍ഷനായവര്‍ 5,000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്രൃസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവർക്ക് നിയമം ബാധകമല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *