June 24, 2026

വയനാട് ജില്ലയില്‍ 440 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.96

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന് (06.10.21) 440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 735 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.96 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118928 ആയി. 114280 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3752 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3260 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ 38, നെന്‍മേനി 34, മാനന്തവാടി 29, വെള്ളമുണ്ട 25, മീനങ്ങാടി, മുള്ളന്‍കൊല്ലി, മുട്ടില്‍, പനമരം 24 വീതം, പടിഞ്ഞാറത്തറ 22, ഇടവക, വൈത്തിരി 18 വീതം, ബത്തേരി 16, പുല്‍പ്പള്ളി 15, കണിയാമ്പറ്റ, പൂതാടി 14 വീതം, തവിഞ്ഞാല്‍ 13, അമ്പലവയല്‍, തിരുനെല്ലി 12 വീതം, കോട്ടത്തറ 10, മേപ്പാടി, തൊണ്ടര്‍നാട് 9 വീതം, തരിയോട് 8, മൂപ്പൈനാട്, പൊഴുതന 7 വീതം, നൂല്‍പ്പുഴ 6, വെങ്ങപ്പള്ളി 4 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നും വന്ന 2 തമിഴ്‌നാട് സ്വദേശികള്‍ക്കും, കര്‍ണ്ണാടകയില്‍ നിന്നും വന്ന ഒരു മുള്ളന്‍കൊല്ലി സ്വദേശിക്കും, ഒരു മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*735 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 106 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 629 പേരുമാണ് രോഗമുക്തരായത്.
*668 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.10.21) പുതുതായി നിരീക്ഷണ ത്തിലായത് 668 പേരാണ്. 1407 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14164 പേര്‍. ഇന്ന് പുതുതായി 32 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2256 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 794177 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 793010 എണ്ണത്തിന്റെ ഫലം ലഭിച്ചു. 674082 പേര്‍ നെഗറ്റീവും 118928 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *