August 7, 2026

ഐ.സി.ഡി.എസ് 46-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

0
IMG-20211007-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി: ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഐ.സി.ഡി.എസിൻ്റെ 46-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല പുഞ്ചവയൽ നിർവ്വഹിച്ചു. ഐ.സി.ഡി.എസ് പദ്ധതികളെ സംബന്ധിച്ച വിവിധ പരിപാടികൾ, പോസ്റ്റർ പ്രദർശനം, അമൃതം ഉപയോഗിച്ചുള്ള പോഷക സമൃദ്ധമായ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയും വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്നു. വൈസ് പ്രസിഡന്‍റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ലൂമദാസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ശശി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ മുരളി, കൃഷ്ണകുമാരി, സ്റ്റെല്ല പീറ്റർ, എ.പി മേരി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *