April 24, 2026

ചെറുകിട തൊഴിൽ സംരംഭ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഫീഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) നടപ്പിലാക്കുന്ന തീര മൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ തുടങ്ങുന്നതിന് ജില്ലയിലെ അംഗീകൃത മത്സ്യ തൊഴിലാളി, അനുബന്ധ തൊഴിലാളി കുടുംബത്തിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മത്സ്യ തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വം നേടിയ 2 മുതൽ 5 വരെ അംഗങ്ങൾ അടങ്ങിയ ഗ്രൂപ്പായാണ് അപേക്ഷ നൽകേണ്ടത്. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാൻ്റും, 20 ശതമാനം ബാങ്ക് വായ്പയും, 5 ശതമാനം ഗുണഭോക്‌തൃ വിഹിതവുമായിരിക്കും. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ വരെ ഗ്രാൻ്റ് ലഭിക്കും. അപേക്ഷകൾ ഒക്ടോബർ 30 ന് മുമ്പ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് തളിപ്പുഴ, പൂക്കോട് തടാകം അസിസ്റ്റൻ്റ് ഡയറക്ടറുടെ കാര്യാലയവുമായി ബസപ്പെടേണ്ടതാണ്. ഫോൺ: 9745100221.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *