April 27, 2024

കണ്ണീരണിഞ്ഞ പാടത്ത് വി ഫാമിൽ പ്രതിക്ഷയർപ്പിച്ച് വയനാടൻ ജനത

0
Img 20211010 Wa0033.jpg
പൂതാടി : വിളവിറക്കാൻ കർഷകനും, വിള കൊയ്യാൻ വന്യമൃഗങ്ങളും പ്രതീക്ഷകൾ നഷ്ടപ്പെട്ട് ജീവശ്ചവംപ്പോൽ ജീവിക്കുന്ന കർഷകർക്ക് പ്രതീക്ഷയുടെ പുതു നാമ്പുകൾ പകർന്നു നൽകിക്കൊണ്ട് വി. ഫാം പഞ്ചായത്തുതല കൺവെൻഷനുകൾക്ക് പ്രാരംഭമായി പൂതാടി പഞ്ചായത്തിലെ മാതമംഗലത്ത് തുടക്കമായി. ഒരായുസ്സു മുഴുവൻ മണ്ണിലധ്വാനിച്ച് വിയർപ്പൊഴുക്കി ഉണ്ടാക്കിയതത്രയും കാട്ടുമൃഗങ്ങൾ ഉഴുതു മറിക്കുന്നതു നോക്കി നെടു വീർപ്പിടുന്ന കർഷക ജനതയുടെ നേർചിത്രങ്ങളാണ് വയനാട്ടിലുടനീളം കാണാൻ കഴിയുന്നതെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. കാടും, നാടും വേർതിരിച്ച് ശക്തമായ ഫെൻസിംങ് സംവിധാനത്തിലൂടെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, മതിയായ നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, വിളകൾക്ക് ന്യായവില ഉറപ്പു വരുത്തുക എന്നി ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. വയനാടൻ ജനതയുടെ അവകാശങ്ങൾക്കായി മുൻ നിര പോരാളിയെപ്പോൽ വി ഫാം ഉണ്ടാകുമെന്ന് ഉദ്ഘാടനം ചെയ്ത സംസ്ഥാന ചെയർമാൻ ജോയി കണ്ണൻ ചിറ പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സുമിൻ നെടുങ്ങാടൻ അധ്യക്ഷത വഹിച്ചു. ബാബു പുതു പറമ്പിൽ, ജിജോ മുതുക്കാട്, ബാബു പൈകയിൽ, ജോർജ്ജ്, രഘുനാഥ് താന്നി മലയിൽ, ബേബി , ഷാജി, ബിജു, ചാക്കോ , രാജേഷ് ഭാരാവാഹികളായ ജയപ്രകാശ് ( പ്രസി) അഭി (സെക്ര) തുടങ്ങിയവ൪ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *