കർഷക സമരം: ഓരോ ജനാധിപത്യ വിശ്വാസിയും വിശ്രമമില്ലാതെ പോരാടാൻ സമയമായി; അഡ്വ. പ്രശാന്ത് ഭൂഷൺ
കൽപ്പറ്റ : രാജ്യത്തെ തന്നെ തകർക്കുന്ന, രാജ്യത്തിന്റെ സംസ്കാരത്തെയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും അപകടത്തിലാക്കുന്ന ഭരണമാണ് മോദി സർക്കാർ നടത്തുന്നതെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. കർഷകർ ആരംഭിച്ച പ്രക്ഷോഭം മൂന്നു നിയമങ്ങൾ റദ്ദു ചെയ്യണമെന്ന് മാത്രം ആവശ്യപ്പെട്ടാണ് തുടങ്ങിയതെങ്കിലും 10 മാസം കൊണ്ട് അതൊരു രണ്ടാം സ്വാതന്ത്ര്യ സമരമായി വികസിച്ചിട്ടുണ്ടെന്നും, ഇനി കയ്യുംകെട്ടി ഇരിക്കാതെ ഓരോ ജനാധിപത്യ വിശ്വാസിയും വിശ്രമമില്ലാതെ പോരാടാൻ സമയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൈനാട്ടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കർഷക പ്രക്ഷോഭ ഐക്യ ദാർഢ്യ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നഹുകയായിരുന്നു പ്രശാന്ത് ഭൂഷൺ.
യോഗത്തിൽ സൂപ്പി പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. പി ടി ജോൺ, അഡ്വ. ബിനോയ് തോമസ് എന്നിവർ സംസാരിച്ചു. അഡ്വ. ജോൺ ജോസഫ് സ്വാഗതവും പി പി ഷൈജൽ നന്ദിയും പറഞ്ഞു.
Leave a Reply