September 4, 2026

അന്താരാഷ്ട്ര ബാലികാ ദിനാചരണം സംഘടിപ്പിച്ചു

0
IMG-20211012-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര ബാലികാ ദിനാചരണം ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. സിവില്‍സ്റ്റേഷന്‍, പനമരം ബസ് സ്റ്റാന്‍ഡ്, മാനന്തവാടി ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളില്‍ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് സ്ഥാപനങ്ങളിലെ പെണ്‍കുട്ടികളുടെ ഫ്‌ലാഷ്‌മോബ്, സ്‌കിറ്റ്, നിയമബോധവത്കരണ പരിപാടികള്‍ എന്നിവ അരങ്ങേറി. ബാലിക ദിനത്തോടനുബന്ധിച്ചു തിങ്കളാഴ്ച്ച ജനിച്ച പെണ്‍കുട്ടികള്‍ക്ക് വൃക്ഷ തൈകളും വിതരണം ചെയ്തു.
കളക്‌ട്രേറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സബ് ജഡ്ജ് കെ. രാജേഷ് നിയമബോധവത്ക്കരണം നടത്തി. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ആശ മോള്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി. യു.സ്മിത, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ നിസ്സ, ശിശു വികസന പദ്ധതി ഓഫീസര്‍ എം. ജീജ, സീനിയര്‍ സൂപ്രണ്ട്, പ്രോഗ്രാം ഓഫീസര്‍ വി.സി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *