ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികൾ
പ്രചാരണം അടിസ്ഥാനരഹിതമെന്ന്
കൽപറ്റ: ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2008ൽ പ്രവർത്തനമാരഭിച്ച സംഘത്തിൽ 2016 ആഗസ്റ്റ് മുതൽ പി.വി. അജിത്ത് ആയിരുന്നു സെക്രട്ടറി. 2020 മാർച്ച് 23 മുതൽ ലോക്ഡൗണിൽ കടകൾ അടച്ചശേഷം ബ്രാഞ്ചുകളിൽ നിന്ന് വന്ന പണം ബാങ്കിൽ അടക്കാതെ ഇദ്ദേഹം കൈവശം വെച്ചു. 2020 മേയിൽ ഇയാൾക്ക് നോട്ടീസ് നൽകി. ഭരണസമിതി സബ് കമ്മറ്റിയെ വെച്ച് കമ്പ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ കണക്കുകൾ പരിശോധിച്ചതിൽ 22.88 ലക്ഷം രൂപയുടെ വ്യത്യാസമുള്ളതായി കണ്ടെത്തി. പണം സംഘത്തിൽ അടക്കാതിരുന്നതോടെ 2020 നവംബറിൽ സെക്രട്ടറി പി.വി. അജിത്തിനെ സസ്പെൻഡ് ചെയ്ത് പൊലീസിൽ പണാപഹരണത്തിന് പരാതി നൽകി. ഇതുപ്രകാരമുള്ള അന്വേഷണമടക്കം നടന്നുവരികയാണെന്നും മറ്റു രീതിയിലുള്ള പ്രചാരണം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തമ്മേളനത്തിൽ സംഘം പ്രസിഡൻറ് പി.ആർ. ജയപ്രകാശ്, ഡയറക്ടർമാരായ ടി.എസ്. സുരേഷ്, വി.ജെ. ഷിനു, സെക്രട്ടറി ഇൻ ചാർജ്ജ് ഇന്ദു പ്രഭ, സെയിൽസ് സൂപർവൈസർ മനോജ് അമ്പാടി എന്നിവർ സംബന്ധിച്ചു.

Leave a Reply