September 1, 2026

സി.പി.എം നിയന്ത്രണത്തിലുള്ള ബത്തേരിയിലെ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടി.

0
IMG-20211012-WA0150.jpg
By ന്യൂസ് വയനാട് ബ്യൂറോ
സി.പി.എം നിയന്ത്രണത്തിലുള്ള ബത്തേരിയിലെ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടി.
 ബത്തേരി: വയനാട്ടിലെലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി സ്ഥാപിച്ച ജില്ല ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. ഇതേ തുടർന്ന് സെക്രട്ടറിയെ ഭരണ സമിതി പുറത്താക്കി
23 ലക്ഷത്തോളം തട്ടിയതായിട്ടാണ് പ്രാഥമിക വിവരം. 
 ബത്തേരിയിലാണ് സംഘത്തിൻ്റെ ആസ്ഥാനം. ലോട്ടറി ബോർഡിൽ നിന്നും ലോട്ടറി മൊത്തമായി വാങ്ങി സ്വകാര്യ ഏജൻസിക്ക് ചില്ലറയായി വിൽപ്പന നടത്തിയതിലുള്ള കമ്മീഷൻ സംഘത്തിൽ എത്തിയിട്ടില്ലെന്നാണ് പറയുന്നത് . ഇത് സംബന്ധിച്ച് അന്വേഷണത്തിന് സഹകരണ സംഘം ജോയിൻ്റ് രജിസ്റ്റർ കഴിഞ്ഞ ആഗസ്തിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ അന്വേഷണം കാര്യമായി ഉണ്ടായില്ല.
സി.പി.എം നേതാക്കളാണ് സംഘം നിയന്ത്രിക്കുന്നത്. നേതാക്കൾ അറിയാതെ ലക്ഷങ്ങളുടെ തിരിമറി നടക്കില്ലെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ പറയുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *