September 1, 2026

പൂതാടിയിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വിട്ടമ്മയ്ക്ക് പരിക്കേറ്റു.

0
IMG-20211012-WA0165.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി : ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വിട്ടമ്മയ്ക്ക് പരിക്കേറ്റു. പൂതാടി പഞ്ചായത്തിന്റെ പുഞ്ചക്കുന്ന് കാവുംപുറത്ത് ഷനലേഷിന്റെ ഭാര്യ സീത (48) ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും വീടിന് സമീപത്തെ തെങ്ങ് അടിയോടെ കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഓടിട്ട വീടിന്റെ മേൽക്കൂരയും ഓടുകളും തകർന്നു. വീട്ടിന്റെ ഭിത്തികൾക്കും ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. തേങ്ങ ശരീരത്തിൽ വീണാണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത്. ഇവരുടെ  പരിക്ക് സാരമുള്ളതല്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *