വൈത്തിരി ടൗണിൽ അക്രമാസക്തമായ തെരുവ് നായ കൂട്ടം നാല് പേരെ കടിച്ച് ആക്രമിച്ചു
വൈത്തിരിയിൽ തെരുവുനായ ശല്യം രൂക്ഷം; 4 പേർക്ക് കടിയേറ്റു.
വൈത്തിരി: വൈത്തിരി ടൗണിലെ തെരുവുനായകൾ അക്രമാസക്തമാകുന്നു. ഇന്നലെ മാത്രം നായ്ക്കളുടെ കടിയേറ്റത് നാലു പേർക്കാണ്. വൈത്തിരി സ്വദേശികളായ സൗദ, ജസ്‌ന, അശ്വതി, ആറാം മൈൽ സ്വദേശി അൻഷിഫ് എന്നിവരെയാണ് നായ കടിച്ചത്. നാലു പേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ രണ്ടു പേരെയും വൈകിട്ട് രണ്ടു പേരെയുമാണ് നായ്ക്കൾ ആക്രമിച്ചത്. അങ്ങാടിയിലൂടെ നടക്കാൻ പറ്റാത്ത വിധ അക്രമാസക്തരാവുകയാണ് തെരുവ് നായ്ക്കൾ.
Leave a Reply