May 14, 2026

വന്യമൃഗശല്യം പരിഹരിക്കുവാന്‍ രാഹുല്‍ ഗാന്ധി എം പി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം; കേരളാ കോണ്‍ഗ്രസ്

0
kerala-congress.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കാര്‍ഷിക ജില്ലയായ വയനാട്ടിലെ ജനങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശ്വാശത പരിഹാരം കാണാന്‍ രാഹുല്‍ ഗാന്ധി എം പി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ആന്റണി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വടക്കനാട് പോലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടുംസര്‍ക്കിരിന് സാധിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ പട്ടികയില്‍ മാറ്റം വരുത്തി ഉപാധികള്‍ ഇല്ലാതെ ശല്യക്കാരായ മൃഗങ്ങളെ കൊല്ലുന്നതിന് കൃഷിക്കാരെ അനുവദിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ യോജിച്ചുള്ള പരിശ്രമത്തിലൂടെയും മാത്രമെ വന്യമൃഗശലത്തിന് പരിഹാരം കാണുവാന്‍ കഴിയുവെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ എ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ സലാം, ജോസ് തലച്ചിറ, സ്റ്റീഫന്‍ ഷാജു, അഡ്വ.നിക്‌സണ്‍ ഫ്രാന്‍സിസ്, സിബി ജോണ്‍, എം ജോര്‍ജ്, പി ജെ വിപിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *