November 7, 2026

വയനാട് ജില്ലയില്‍ 387 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.74, 461 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 384 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

0
covid.1.1058953.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (13.10.21) 387 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 461 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 384 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.74 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120979 ആയി. 117225 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2891 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2612 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 33, പനമരം 30, കല്‍പ്പറ്റ 25, കാണിയാമ്പറ്റ 22, നൂല്‍പ്പുഴ 21, തൊണ്ടര്‍നാട് 20, വെള്ളമുണ്ട 19, പടിഞ്ഞാറത്തറ, പൂതാടി, ബത്തേരി 18 വീതം, കോട്ടത്തറ, മീനങ്ങാടി 17 വീതം, തവിഞ്ഞാല്‍ 16, പുല്‍പ്പള്ളി 15, മുട്ടില്‍ 14, അമ്പലവയല്‍, നെന്മേനി, തിരുനെല്ലി 12 വീതം, മുള്ളന്‍കൊല്ലി 11, വൈത്തിരി 9, എടവക ,തരിയോട് 8 വീതം, മേപ്പാടി, പൊഴുതന 3 വീതം , മൂപ്പൈനാട് 2, വെങ്ങപ്പള്ളി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടില്‍ നിന്ന് വന്ന നെന്മേനി സ്വദേശിക്കും കര്‍ണാടകയില്‍ നിന്നും വന്ന തിരുനെല്ലി, അമ്പലവയല്‍ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
*461 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 27 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 434 പേരുമാണ് രോഗമുക്തരായത്.
*626 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.10.21) പുതുതായി നിരീക്ഷണത്തിലായത് 626 പേരാണ്. 1454 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11381 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1849 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 805973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 804395 എണ്ണത്തിന്റെ ഫലം ലഭിച്ചു. 683416 പേര്‍ നെഗറ്റീവും 120979 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *