June 24, 2026

അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ വരിക്കാരായ സ്ഥാപനങ്ങളിലെ (മേജര്‍ ഫാക്ടറി, മൈനര്‍ ഫാക്ടറി, പ്ലാന്റേഷന്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്ത മോട്ടോര്‍ തൊഴിലാളികള്‍) തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം എട്ട്, ഒമ്പത്, 10, എസ് എസ് എല്‍ സി. ക്യാഷ് അവാര്‍ഡ്, പ്ലസ് വണ്‍, ബിരുദം, ബിരുദാനന്തര ബിരുദം, എം എസ് ഡബ്ല്യു, എം എസ് സി, ബി എഡ്, പ്രൊഫഷണല്‍ കോഴ്സുകള്‍, പാരാമെഡിക്കല്‍ കോഴ്സ്, എന്‍ട്രന്‍സ് കോച്ചിംങ്, സിവില്‍ സര്‍വീസ് കോച്ചിംങ് എന്നിവക്ക് പഠിക്കുന്നവര്‍ക്ക് 20 മുതല്‍ അപേക്ഷിക്കാം. മുന്‍ വര്‍ഷം ഗ്രാന്റ് ലഭിച്ചവര്‍ പുതുക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി ഡിസംബര്‍ 20 നകം www.labourwelfarefund.in ലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ 0495 2372480.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *