June 24, 2026

മദ്യവിമോചന സമരം; വീട്ടമ്മമാർ സമരജ്വാല തെളിയിച്ചു

0
IMG-20211018-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ : കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ 2022 ജനുവരി 30ന് മഹാത്മാ ഗാന്ധി രക്ത സാക്ഷിദിനത്തിൽ ആരംഭിക്കാനിരിക്കുന്ന മദ്യവിമോചന സമരത്തിൻ്റെ പ്രചരണാർത്ഥം വീട്ടമ്മമാർ സമസ്ത വ്യാപകമായി വീടുകളിൽ സമരജ്വാല തെളിയിക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ നുറുകണക്കിന് വീട്ടമ്മമാരും കുട്ടികളം സമരത്തിന് ഐക്യ ദാർഢ്യവുമായി ദീപങ്ങൾ തെളിയിച്ചു. ശക്തമായ മഴക്കെടുതികൾക്കിടയിലും അമ്മമാർ സമരജ്വാല തെളിയിക്കുവാൻ തയ്യാറായത്, മഴദുരന്തം പോലെത്തന്നെ മഹാദുരന്തമാണ് മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിൽ വരുത്തുന്നതെന്ന അമ്മമാരുടെ തിരിച്ചറിവാണ് എന്ന് മദ്യനിരോധനസമിതി വയനാട്ജില്ലാ ക്മ്മറ്റി വിലയിരുത്തി. സമരജ്വാല പരിപാടിക്ക് മാക്ക പയ്യമ്പള്ളി, വെള്ളസോമൻ, മൈമുന കൊറോം, ബുഷ്‌റ വി . രത്ന കെഎം എന്നിവർ വിവിധസ്ഥലങ്ങളിൽ നടന്നപരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *