May 20, 2024

ജനകീയ സമരസമിതി ഏകദിന ഉപവാസ സമരം നടത്തി

0
Img 20211018 Wa0000.jpg
വാളാട്: പുത്തൂര്‍ ജനവാസകേന്ദ്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഹാവിയോ വെഞ്ചേഴ്‌സ് എന്ന കമ്പനിയുടെ അറവ് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വെക്കുക, അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക, പ്രദേശവാസികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക, കമ്പനിയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വാളാട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വാളാട് അങ്ങാടിയില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി നിര്‍മാണ പ്രവര്‍ത്തനം തകൃതിയായി നടന്നു കൊണ്ടിരിക്കെ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോയതിനാല്‍ റോഡ് തകര്‍ന്നതിന്റെ പേരില്‍ കമ്പനിയുടെ നിര്‍മാണ പ്രവൃത്തികൾ നിര്‍ത്തിവെക്കണമെന്ന് കാണിച്ച് പഞ്ചായത്ത് നല്‍കിയ സ്‌റ്റോപ് മെമ്മോ പോലും വകവെക്കാതെ കമ്പനി നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുമ്പോള്‍ അത് ചോദ്യം ചെയ്യുന്ന പ്രദേശവാസികള്‍ക്കെതിരെ തലപ്പുഴ പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും കൂട്ടിപ്പിടിച്ച് കള്ളക്കേസില്‍ കുടുക്കി സമരത്തെ ഇല്ലായ്മ ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് മുന്നോട്ടുപോകുമെന്ന് ഉപവാസസമരം താക്കീത് നല്‍കി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ പി എം ഇബ്റാഹീം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളത്തില്‍ മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ കുന്നേല്‍ കൃഷ്ണന്‍ നാരങ്ങാനീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു. സുരേഷ് പാത്തിക്കമൂല അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. സമര സമിതി കണ്‍വീനര്‍ കെ എം പ്രകാശന്റെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് വാളാട്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഖമറുന്നിസ, കെ ആര്‍ വിജയന്‍, മമ്മു പുതിയോടന്‍, ജോയ് ചെറുമുഖത്ത്, സജീവന്‍, ജിന്‍സ് പാലക്കല്‍, മണികണ്ഠന്‍, ബാബു നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *