മാനന്തവാടി ടൗണിൻ്റെ വികസനത്തിന് 70 സെൻ്റ് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് പ്രമുഖ സംരംഭകനായ ഇ സി മുഹമ്മദ്

മാനന്തവാടി: ജനത്തിരക്കേറിയ മാനന്തവാടി ടൗണിൻ്റെ വികസനത്തിന് ആക്കം കൂട്ടുന്ന ഒരു പുതിയ റോഡിന് 70 സെൻ്റ് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് പ്രമുഖ സംരംഭകനായ ഇ സി മുഹമ്മദ് വാർത്താ സമ്മേളനത്തിലറിയിച്ചു, കോഴിക്കോട് റോഡിനെയും താഴെയങ്ങാടി റോഡിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡായി ഇതിനെ മാറ്റാൻ സാധിക്കും, നിലവിലെ ട്രാഫിക് തിരക്ക് ബന്ധപ്പെട്ടവർ വർഷങ്ങളായി ചർച്ചകൾ നടത്തിയിട്ടും കുറക്കാൻ സാധിച്ചിട്ടില്ല,
ടൗണിലെ ഗതാഗത തിരക്ക് ഒരു പരിധി വരെ കുറക്കാൻ കഴിയുന്ന ഈ റോഡ് മുനിസിപ്പാലിറ്റി ഏറ്റെടുക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ ഉസ്മാനും വാർത്താ സമ്മേളനത്തിലാവശ്യപ്പെട്ടു.
എൽ എഫ് യു .പി സ്കൂൾ മതിലിന് സൈഡിലൂടെ 50 മീറ്റർ നീളത്തിൽ സ്ഥലവും കൂടി ഉണ്ടെങ്കിൽ നേരെയുള്ള റോഡാക്കിയും മാറ്റാൻ സാധിക്കും, ഒരു കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കുന്നതിന് പകരം 250 മീറ്റർ സഞ്ചരിച്ച് കൊണ്ട് ഫെഡറൽ ബേങ്ക് ജംഗ്ഷനിലെത്താം. ടൗണിലെത്തുന്നവർ കെ.ടി ജംഗ്ഷൻ ടച്ച് ചെയ്യാതെ എവിടേക്കും പോവാൻ കഴിയില്ല, മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് ടൗൺ കയറാതെ തന്നെ എളുപ്പത്തിൽ എത്താൻ സാധിക്കുമെന്ന പ്രത്യേകതയും ഈ റോഡിനുണ്ടു് ,
മാനന്തവാടിയുടെ പൊതു വികസനത്തിന് ഉപയോഗിക്കത്തക്ക രീതിയിൽ ഈ റോഡ് പ്രയോജനപ്പെടും,
പ്രവാസി മലയാളികളായ സംരംഭകർ മാനന്തവാടിയിൽ വൻ തുക ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടു്, അതിനനുസരിച്ച് അടിസ്ഥാന സൗകര്യ വികസനം സാധ്യമാവേണ്ടതുണ്ട്, മാസ്റ്റർ പ്ലാൻ അടക്കമുള്ള വൻ പദ്ധതി കൂടി വരുന്ന സാഹചര്യത്തിൽ മുഴുവൻ മേഖലകളെയും ഉത്തേജിപ്പിക്കാൻ റോഡ് യാഥാർഥ്യമാവുന്നതോടെ കഴിയുമെന്നാണ് കരുതുന്നത്,, പൊതുപ്രവർത്തകനായ റഷീദ് നീലാംബരിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു,,,



Leave a Reply