December 10, 2023

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ്; കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി അവസാനിപ്പിക്കണം: കെ.കെ അബ്രഹാം

0
Img 20211019 Wa0025.jpg
കൽപ്പറ്റ: പെട്രോളിയം പാചകവാതക വില വർദ്ധനവ് സാധാരണക്കാരൻ്റെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിലും പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി- യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് പുറതിരിഞ്ഞ് ഒളിച്ചുകളിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വഞ്ചനാപരമായ നിലപാടുകൾക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷനിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ്.പി തോമസ് അധ്യക്ഷത വഹിച്ചു.
പെട്രോളിയം/പാചക വാതക വില വർദ്ധനവ് നിയന്ത്രിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി -യിൽ ഉൾപ്പെടുത്തുക, കൽക്കരി ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നടപടി അവസാനിപ്പിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, NPS ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുക, DCRG അനുവദിക്കുക, അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, എല്ലാ വകുപ്പുകളിലും ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുക, ഓഫീസ് അറ്റൻ്റൻ്റ് ടൈപ്പിസ്റ്റ് തസ്തികകൾ നിർത്തലാക്കാനുള്ള നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സായാഹ്ന ധർണ്ണ. 
ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ജോൺ, വി.ആർ ജയപ്രകാശ്, ടി.അജിത്ത് കുമാർ ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ സി.ജി.ഷിബു, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എൻ.വി അഗസ്റ്റിൻ, സി.ആർ.അഭിജിത്ത്, എം.നസീമ, ഷൈൻ ജോൺ, വി.ജെ. ജിൻസ്, ശരത് ശശിധരൻ, ടി.കെ സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *