August 7, 2026

വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയണം; കെ പി എസ് ടി എ

0
IMG-20211019-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നിയമസഭാ കയ്യാങ്കളികേസില്‍ ക്രിമിനല്‍ വിചാരണ നേരിടുന്ന മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി വിദ്യാഭ്യാസ വകുപ്പ് മാറിയിരിക്കുകയാണ്. ഇതിനെതിരെ കേരളത്തിന്റെ പൊതു സമൂഹം പ്രതികരിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന നിര്‍വാഹക സമിതി അംഗം സുരേഷ് ബാബു വാളല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. അബ്രഹാം കെ മാത്യു, എം പ്രദീപ് കുമാര്‍, എം സുനില്‍കുമാര്‍, ബിജു മാത്യു, പി എസ് ഗിരീഷ് കുമാര്‍, ജോസ് മാത്യു, ഷെര്‍ലി സെബാസ്റ്റ്യന്‍, ആല്‍ഫ്രഡ് ഫ്രെഡി, എം പി സുനില്‍കുമാര്‍, കെ മുരളീദാസ്, എം പി രാജീവന്‍, കെ സൗമേഷ്, സനല്‍കുമാര്‍ പൂതാടി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *