September 7, 2026

വിദ്യാര്‍ത്ഥികള്‍ക്കുളള ഹോമിയോ പ്രതിരോധ മരുന്നു വിതരണം 25 മുതല്‍

0
homeopathy312220_1586258546.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ ഗുളികയുടെ വിതരണം ഒക്ടോബര്‍ 25 മുതല്‍ 27 വരെ നടക്കും. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മരുന്ന് ലഭിക്കുക. ജില്ലയില്‍ ശരാശരി 5 ലക്ഷം കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള മരുന്ന് ഹോമിയോ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആദ്യഘട്ട വിതരണത്തിന് ശേഷം 21 ദിവസം കഴിഞ്ഞാണ് രണ്ടാം ഘട്ട വിതരണം നടക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമെ മരുന്ന് നല്‍കുകയുള്ളു. പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥിയുടെ പേരും, സ്‌കൂളും രജിസ്റ്റര്‍ ചെയ്താല്‍ ഏറ്റവും അടുത്തുളള ഹോമിയോ ഡിസ്പന്‍സറിയുടെ വിവരങ്ങളും ഗുളിക വാങ്ങാനെത്തേണ്ട തീയതിയും സമയവും ലഭ്യമാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *