വന്യമൃഗശല്യം; കാട്ടിക്കുളത്ത് കോൺഗ്രസ് പ്രതിഷേധം ഇരമ്പി

കാട്ടിക്കുളം: വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം തടയുക, ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം വർദ്ധിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടിക്കുളത്ത് നടത്തിയ വഴിതടയൽസമരത്തിൽ പ്രതിഷേധമിരമ്പി. രാവിലെ 10.45 ഓടെ കാട്ടിക്കുളം ഹൈസ്കൂളിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.തുടർന്ന് 11 മണിയോടെ കാട്ടിക്കുളം അങ്ങാടിയിൽ വഴി തടഞ്ഞു. സമരം എ.ഐ.സി.സി.സെക്രട്ടറി പി.വി.മോഹൻ ഉൽഘാടാനം ചെയ്തു.ഡി.സി.സി.പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.നേതാക്കളായ പി.കെ.ജയലക്ഷ്മി അഡ്വ.എൻ.കെ.വർഗീസ്' കെ.കെ.അബ്രഹാം, എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി.നാരായണവാര്യർ സ്വാഗതവും തൃശ്ശിലേരിമണ്ഡലം പ്രസിഡന്റ് സതീശൻ പുളിമൂട് കുന്ന് നന്ദിയും പറഞ്ഞു. നേതാക്കളായ പി.വി. ജോർജ്, എം.ജി.ബിജു, സിൽവി തോമസ്, എക്കണ്ടി മൊയ്തൂട്ടി, എ.എം.നിഷാന്ത്, സുശോഭ് ചെറുകുന്നം, കെ.ജി.രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ പി.എൽ.ഷൈജുവിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. അര മണിക്കൂറോളം മാനന്തവാടി മൈസൂർ അന്തർസംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.



Leave a Reply