September 7, 2026

വയനാട് ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്:12.90 309 പേര്‍ രോഗമുക്തി നേടി.3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (20.10.21) 328 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 309 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.90 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122729 ആയി. 119544 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2381 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2202 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

കോട്ടത്തറ 28 , കല്‍പ്പറ്റ , പനമരം 26 വീതം , വെള്ളമുണ്ട 21, എടവക 20, മേപ്പാടി, പടിഞ്ഞാറത്തറ 18 വീതം, ബത്തേരി, വെങ്ങപ്പള്ളി 16 വീതം, മാനന്തവാടി, മുട്ടില്‍ 14 വീതം , നെന്മേനി, പൂതാടി 13 വീതം , തവിഞ്ഞാല്‍, വൈത്തിരി 11 വീതം, അമ്പലവയല്‍, മീനങ്ങാടി, തരിയോട് 9 വീതം, പുല്‍പ്പള്ളി, തൊണ്ടര്‍നാട് 6 വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ 5 വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, തിരുനെല്ലി 4 വീതം, പൊഴുതന ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ബാംഗ്ലൂരില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

*309 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 292 പേരുമാണ് രോഗമുക്തരായത്.

*699 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.10.21) പുതുതായി നിരീക്ഷണത്തിലായത് 699 പേരാണ്. 892 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8412 പേര്‍. ഇന്ന് പുതുതായി 22 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1814 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 817998 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 817145 എണ്ണത്തിന്റെ ഫലം ലഭിച്ചു. 694416 പേര്‍ നെഗറ്റീവും 122729 പേര്‍ പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *