ജയിൽജീവനക്കാർക്ക് ഭീഷിണി; മുട്ടിൽ മരംമുറി കേസ് പ്രതി റോജിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

മാനന്തവാടി – ജീവനക്കാരെ നിരന്തരം ഭീഷിണിപ്പെടുത്തിയ സംഭവങ്ങളെ തുടർന്ന് മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയെ ജയിൽ മാറ്റി. ഒന്നാം പ്രതി റോജി അഗസ്റ്റ്യനെയാണ് മാനന്തവാടി ജില്ല ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.ചൊവ്വാഴ്ചയാണ് ഇയാളെ കണ്ണൂർ ജയിലിലേക്ക് മാറ്റിയത്.കോവിഡ് ക്വാറൻ്റൈന് ശേഷം ഇയാളെ ഒറ്റ സെല്ലിൽ പാർപ്പിക്കും. മാനന്തവാടി ജയിലിൽ ഇയാൾ നിരന്തരം ജയിൽ നിയമം ലംഘിച്ചതോടെയാണ് മാറ്റിയത്. എന്നാൽ കോടതി നിർദ്ദേശപ്രകാരം രോഗിയായ ഇയാൾക്ക് നിരന്തരം ഡോക്ടറുടെ സേവനം ആവിശ്യമായതിനാലാണ് ജയിൽ മാറ്റിയ തെന്നാണ് മാനന്തവാടി ജില്ല ജയിൽ സൂപ്രണ്ടിൻ്റെ വിശദീകരണം



Leave a Reply