September 3, 2026

പെൻഷൻ സംരക്ഷണയാത്ര നാളെ വയനാട്ടിൽ

0
IMG-20211020-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുല്യ നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പങ്കാളിത്ത പെൻഷനിൽ പെട്ട ജീവനക്കാരുടെ സംഘടന യായ എസ്.എൻ പി എസ് ഇ സി കെ നടത്തുന്ന പെൻഷൻ സംരക്ഷണ യാത്ര നാളെ വയനാട്ടിൽ എത്തുന്നു. നാളെ രാവിലെ 9.30 നു സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലും ഉച്ചയ്ക്ക് 12.30 നു കൽപ്പറ്റ സിവിൽ സ്റ്റേഷനിലും യാത്രയ്ക്ക് സ്വീകരണം നൽകുന്നതായി വയനാട് ജില്ലാ കമ്മിറ്റി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ സെക്രട്ടറി സൽമാൻ ടി. പി, പ്രസിഡന്റ്‌ ശിഹാബുദ്ധീൻ ഒ.യു, സദുഷ് പി. കെ, ശരത് വി എസ്, ആശ്രയകുമാരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *