September 3, 2026

നാടാകെ ഒത്തുചേർന്നു… മുന്നൊരുക്കം പൂർത്തിയായി; കണിയാരം ഫാ.ജികെഎം ഹയർ സെക്കണ്ടറി സ്കൂൾ ശുചീകരിച്ചു

0
IMG-20211020-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോരുക്കങ്ങൾക്കായി കണിയാരം ഫാ.ജികെഎം ഹയർ സെക്കണ്ടറി സ്കൂളിൽ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാടാകെ ഒത്തുചേർന്ന് ഒരു ദിവസം കൊണ്ട് സ്കൂളും പരിസരവും ശുചീകരിച്ചു. രാവിലെ 8.30 ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡിലെ കുടുംബശ്രീ പ്രവർത്തകർ ,റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ, മുനിസിപ്പാലിറ്റി ജീവനക്കാർ, സ്കൂൾ പി.ടി.എ മാനേജ്മെൻ്റ് അധ്യാപക അനധ്യാപകർ, ആശാ ,ആരോഗ്യ പ്രവർത്തകർ എല്ലാവരും ഒന്നിച്ച് 200 ആളുകളാണ് 15 ഗ്രൂപ്പുകളായി തിരിഞ്ഞ് കോറോണ മാനണ്ഡങ്ങൾ പാലിച്ച്  പങ്കെടുത്തത്.
ഉദ്ഘാടന ചടങ്ങിൽ സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.റിജോസ് അരുമയിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി, പി.ടി.എ വൈസ് പ്രസിഡൻ്റ് വിനേഷ് എ.ടി, സീനിയർ അസിസ്റ്റൻ്റ് ബേബി ജോൺ എന്നിവർ സംസാരിച്ചു. എ ഡി എസ് പ്രസിഡൻ്റ് പ്രഭാവതി ' കെ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജോസ് കെ.ജെ, സൈമൺ കുടക്കച്ചിറ ,പി.കെ .മനോജ് ,രേഖ സുമേഷ് എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *